റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബഫര്‍സോണ്‍ മൂന്നാംഘട്ട അവലോകനയോഗം ചേര്‍ന്നു

January 18, 2023 - 10:52 am

ഫീല്‍ഡ് സര്‍വെ 100% പൂര്‍ത്തിയാക്കി

ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ്തല സര്‍വെ പുരോഗതിയുടെ മൂന്നാംഘട്ട അവലോകനയോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ ബഫര്‍ സോണ്‍ മേഖല ഉള്‍പ്പെടുന്ന പെരിയാര്‍, ഇടുക്കി, മൂന്നാര്‍ തുടങ്ങിയ ഇടങ്ങളില്‍ മികച്ച രീതിയില്‍ ഫീല്‍ഡ് സര്‍വേ 100 ശതമാനത്തോളം പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ 338 അപേക്ഷകള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി വിദഗ്ധരെ നിയോഗിച്ച് മൂന്നു ദിവസത്തിനകം പൂര്‍ത്തിയാക്കും.

കൂടാതെ അപ്ലോഡ് ചെയ്ത എല്ലാ അപേക്ഷകളും ഒരിക്കല്‍ കൂടി പുനഃപരിശോധന നടത്തി എല്ലാ അപാകതകളും പരിഹരിക്കും. മൂന്നാറിലും ഇടുക്കിയിലും കൂടുതല്‍ പ്രദേശം ഉള്‍പ്പെടുന്നതിനാല്‍ അപേക്ഷകളില്‍ ഇരട്ടിപ്പ് വന്നിട്ടുണ്ടോയെന്ന് പഞ്ചായത്ത്, റവന്യു, വനം വകുപ്പുകള്‍ സംയുക്തമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ജനു. 18,19,20,21 തീയതികളില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

മൂന്നാറില്‍ 7,816 അപേക്ഷകളില്‍ 7,033 എണ്ണവും, ഇടുക്കിയില്‍ 11,434 അപേക്ഷകളില്‍ 9,931 എണ്ണവും, പെരിയാറില്‍ (7,298) മുഴുവന്‍ അപേക്ഷയും ഉന്നതാധികാര സമിതിയ്ക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *