മുംബൈ: ഏഷ്യന്‍ വനിതകളുടെ സമ്പത്ത് വര്‍ധിക്കുന്നു. മറ്റ് ഭൂഖണ്ഡങ്ങളെ അപേക്ഷിച്ചു വളര്‍ച്ചയില്‍ സ്ഥിരതയുണ്ടെന്നും ദ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. നിക്കേയ് ഏഷ്യയുടെ കണക്ക് പ്രകാരം 2026 ല്‍ ഏഷ്യന്‍ വനിതകളുടെ ആസ്തി 27 ലക്ഷം കോടി ഡോളറിന്റേതാകും. യൂറോപ്യന്‍ വനിതകളേക്കാള്‍ ആറ് ലക്ഷം കോടി ഡോളര്‍ മുന്നില്‍. പുരുഷന്മാര്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന പല മേഖലകളിലും സ്ത്രീ സാന്നിധ്യമെത്തിയതാണ് മാറ്റത്തിനു കാരണം. ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത് ജാപ്പനീസ് വനിതകളാണ്. അവരുടെ സമ്പത്തിന്റെ വളര്‍ച്ച 2.6 ശതമാനമാണ്. വനിതകളുടെ നേട്ടം ഏഷ്യന്‍ രാജ്യങ്ങളുടെ ജി.ഡി.പിയിലും പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ട്.
