റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കി ജമ്മുകശ്മീര്‍ പോലീസ്

December 28, 2022 - 10:06 am

ജമ്മു: വന്‍ സ്‌ഫോടനം ലക്ഷ്യംവച്ച് ഭീകരര്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു ജമ്മുകശ്മീര്‍ പോലീസ് നിര്‍വീര്യമാക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. തിങ്കളാഴ്ചയായിരുന്നു സംഭവം. സ്‌ഫോടക വസ്തു കണ്ടെത്തിയിടത്തു നിന്നു നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തോയ്ബയുടെ കത്തും കണ്ടെടുത്തിരുന്നു.പോലീസ് ഉദ്യോഗസ്ഥര്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിന്റെ 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദേശീയ വാര്‍ത്താ ഏജന്‍സി പങ്കുവച്ചു. സിലിണ്ടറില്‍ സ്ഥാപിച്ച 15 കിലോയോളം വരുന്ന സ്‌ഫോടക വസ്തുവാണ് പിടിച്ചെടുത്തത്. ഇതില്‍ 400 ഗ്രാം ആര്‍.ഡി.എക്‌സ്, 7.62 മില്ലി മീറ്റര്‍ വെടിത്തിര, അഞ്ച് ഡിറ്റനേറ്ററുകള്‍ എന്നിവയും ഒപ്പം കണ്ടെത്തിയിരുന്നു. സ്‌ഫോടക വസ്തു സ്ഥാപിച്ചതായി സംശയിക്കുന്ന ഒരാളെ പോലീസ് പിടികൂടി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *