റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രമുഖ തെലുങ്ക് നടനും നിര്‍മ്മാതാവുമായ ചലപതി റാവു അന്തരിച്ചു

December 25, 2022 - 7:27 pm

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടനും നിര്‍മ്മാതാവുമായ ചലപതി റാവു (78) അന്തരിച്ചു. 600 ലധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഏഴ് സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.നാഗാര്‍ജുന, ചിരഞ്ജീവി, വെങ്കിടേഷ്, അല്ലു അര്‍ജുന്‍, പ്രഭാസ് എന്നിവര്‍ക്കൊപ്പം ചലപതി റാവു വില്ലനായും സഹനടനായും അഭിനയിച്ചിട്ടുണ്ട്.

യമഗോള, യുഗപുരുഷുഡു, ബൊബ്ബിലി പുലി, അല്ലാരി, അരുന്ധതി, സിംഹ, കിക്ക്, റിബല്‍, സരൈനോഡു, ജയ ജാനകി നായക, വിനയ വിധേയ രാമ തുടങ്ങിയവ അദ്ദേഹം വേഷമിട്ട ചിത്രങ്ങളാണ് . നാഗചൈതന്യയും നാഗാര്‍ജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബംഗാര്‍ രാജുവാണ് അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *