റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലോകം വിരൽത്തുമ്പിലാക്കി മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാർ. ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന നൈപുണ്യ നഗരം പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിലെ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പരിശീലനം നൽകിയത്.

വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഗൂഗിൾ പേ, ഫോൺ പേ, ബാങ്കിംങ് സോഫ്റ്റ്‌വെയറുകൾ മൈക്രോസോഫ്റ്റ് വേർഡ്, പെയിൻ്റ് തുടങ്ങി വിവിധ ആപ്ലിക്കേഷനുകൾ എളുപ്പത്തിൽ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിലാണ് ഇവർക്ക് പരിശീലനം നൽകിയത്. പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നായി 50 മുതിർന്ന പൗരന്മാരാണ് പരിശീലനത്തിൽ പങ്കെടുത്തത്. 

10 ദിവസത്തെ സൗജന്യപരിശീലനം പഞ്ചായത്തിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്  ഐ.എച്ച്.ആര്‍.ഡി യുടെ നേതൃത്വത്തിൽ പഞ്ചായത്ത് കെട്ടിടത്തിലാണ്  സംഘടിപ്പിച്ചത്.

സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നതിലെ അറിവില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക് ആധുനിക വാര്‍ത്ത വിനിമയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *