പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീം ആയ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ. നെതർലാൻഡിനെ അർജൻറീന വീഴ്ത്തി . എന്നീ വാർത്തകൾ കാണുമ്പോൾ പെട്ടെന്ന് എനിക്ക് ഓർമ്മ വന്നത് ആ ടീമിന്റെ ആരാധകരെയാണ്. തോറ്റു എന്നറിഞ്ഞപ്പോൾ ചങ്ക് പൊട്ടിക്കരയുന്ന കുറേ അധികം ആരാധകർ. ഫുട്ബോൾ ഒരു മത്സരമാണ്. എന്നാൽ അതിലുപരി തങ്ങൾ ആരാധിക്കുന്ന ടീമിന്റെ എതിരെ കളിക്കുന്ന ടീമിനെ താഴ്ത്തിക്കെട്ടി ആ ടീമിന്റെ ആരാധകരെ വൈരാഗ്യത്തോടുകൂടി കാണുകയും എതിർ ടീമിലെ ആരാധകൻ എന്നതിലുപരി അവരെ ഒരു ശത്രുവായി കാണുകയും ചെയ്യുന്ന ആരാധകരെയാണ് എനിക്ക് കൂടുതലും കാണാൻ കഴിയുന്നത്. സ്വന്തം ടീമിന്റെ യഥാർത്ഥ പോരായ്മ മറ്റു ടീമുകൾ പറഞ്ഞാൽ അത് അംഗീകരിക്കാൻ പറ്റാത്തവരാണ് പല ആരാധകരും.

അർജന്റീന ഫാൻസും പോർച്ചുഗീസ് ഫാൻസും ബ്രസീൽ ഫാൻസും പുറത്തുനിന്ന് അടി ഉണ്ടാക്കുമ്പോൾ മെസ്സിയും റൊണാൾഡോയും നെയ്മറും പരസ്പരം ഇത് പറഞ്ഞടി ഉണ്ടാക്കുന്നില്ല. കാരണം അവർക്കറിയാം ഇതൊരു കളി മാത്രമാണെന്ന്. ഇന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെയാണ് ക്രൊയേഷ്യ തോൽപ്പിച്ചത്. വാർത്ത കണ്ടതും എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് നിറയെ കരയുന്ന ഇമോജികൾ നിറഞ്ഞുനിന്നു. അപ്പോൾ എനിക്ക് മനസ്സിലായി എന്റെ കൂട്ടുകാർ ആരും ക്രൊയേഷ്യ ഫാൻസ് അല്ല എന്ന്. ലോകത്ത് ഒത്തിരി ഫാൻസ് ഉള്ള ഒരു ടീമാണ് ബ്രസീൽ. ആ ബ്രസീലാണ് ഇന്ന് തോറ്റു പോയിരിക്കുന്നത്. അതുകൊണ്ട് ഇതൊരു ഗെയിം ആണെന്നും ഇവിടെ ആരും വേണമെങ്കിലും ജയിക്കാം or തോൽക്കാം എന്ന് മനസ്സിലാക്കി മാത്രം ആരാധകർ കളി കാണുക. പ്രത്യേകിച്ച് ഇതൊരു മത്സരമാണ് എന്ന് മനസ്സിലാക്കി കളി കാണുക.

ഇതിന് സമാനമാണ് രാഷ്ട്രിയവും. രാഷ്ട്രിയ നേതാക്കൾ തമ്മിൽ ഇല്ലാത്ത പ്രശ്നങ്ങളും വൈരാഗ്യങ്ങളും ആണ് രാഷ്ട്രീയ അണികൾക്ക് ഉള്ളത്… ഒരു ഉദാഹരണം പറയാം. സ്പീക്കർ ഷംസീർ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.”യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായ ഷാഫി പറമ്പിൽ തലശ്ശേരിയിൽ എത്തുമ്പോൾ എന്നെ വിളിക്കും. ‘ഞാൻ അന്റെ സാമ്രാജ്യത്തിൽ ഉണ്ട്.’ എന്നു പറയും .” നേതാക്കൾക്കിടയിൽ ഇല്ലാത്ത പകയും വിദ്വേഷവും അങ്ങോട്ടും ഇങ്ങോട്ടും വച്ചുപുലർത്തി പാർട്ടിയുടെ പേരിൽ ആളുകരെ കൊലപെടുത്താൻ വരെ അണികൾ തയാറാകുന്നു. സ്വന്തം പാർട്ടിയുടെ നയങ്ങളെ പറ്റി പോലും അറിയാത്ത ആളുകളായിരിക്കും പലരും…എല്ലാം പഠിക്കേണ്ട വിദ്യാർഥികൾ പോലും ഒന്നും പഠിക്കാതെ ആണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്.!

സാന്ദ്രു, ഇംഗ്ലീഷ് സാഹിത്യം രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. കട്ടപ്പന ഗവ. കോളേജിൽ

Share
അഭിപ്രായം എഴുതാം