ദോഹ: അര്‍ജന്റീന ജഴ്‌സിയില്‍ ഇതു തന്റെ അവസാന ലോകകപ്പായിരിക്കുമെന്നു സൂപ്പര്‍താരം ലയണല്‍ മെസി. പ്രമുഖ അര്‍ജന്റൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം മനസുതുറന്നത്.എന്റെ ലോകകപ്പ് യാത്ര ഒരു ഫൈനല്‍ മത്സരത്തോടെ അവസാനിപ്പിക്കാന്‍ കഴിയുന്നതില്‍ അത്യന്തം സന്തോഷവാനാണ്. ഖത്തറിലെ എന്റെ ഓരോ മത്സരത്തിലെയും ഓരോ നിമിഷവും വികാരഭരിതമാണ്. അടുത്ത ലോകകപ്പിന് വര്‍ഷങ്ങളേറെയുണ്ട്. അന്നു പന്തുതട്ടാന്‍ എനിക്കാവുമെന്ന് കരുതുന്നില്ല. ഈവിധത്തില്‍ അവസാനിപ്പിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്- മെസി പറഞ്ഞു.വ്യക്തിഗത റെക്കോഡുകള്‍ സന്തോഷം പകരുന്നതുതന്നെ. എന്നാല്‍ അതിനേക്കാള്‍ വലുതും മനോഹരവുമാണ് ടീമെന്ന നിലയില്‍ സ്വന്തമാക്കുന്ന നേട്ടങ്ങള്‍. കിരീട നേട്ടമെന്ന സ്വപ്നത്തിലേക്ക് ഞങ്ങള്‍ക്കുമുന്നില്‍ ഇനി ഒരു ചുവടുമാത്രമാണുള്ളത്. ഇത്തവണ അതു യാഥാര്‍ഥ്യമാക്കാന്‍ കൈ-മെയ് മറന്നു പോരാടും- മെസി കൂട്ടിച്ചേര്‍ത്തു.



