റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയോധ്യ മാസ്റ്റര്‍ പ്ലാന്‍ 2031-ന് അംഗീകാരം

ലഖ്‌നൗ: ക്ഷേത്രനഗരമായ അയോധ്യയുടെ അടുത്ത ഒരു ദശകത്തെ വികസനപദ്ധതികളുടെ മാര്‍ഗരേഖയയായ അയോധ്യ മാസ്റ്റര്‍ പ്ലാന്‍-2031 ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകാരം നല്‍കി. 133.67 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തെ 12 ലക്ഷത്തോളം ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് മാസ്റ്റര്‍ പ്ലാന്‍ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.ജനങ്ങള്‍ ഉന്നയിച്ച 1,084 എതിര്‍പ്പുകള്‍ തീര്‍പ്പാക്കിയശേഷമാണ് ഭവന, നഗരാസൂത്രണ വകുപ്പ് മുഖ്യമന്ത്രിക്കു മുന്നില്‍ പദ്ധതി അവതരിപ്പിച്ചത്.

നഗരത്തിന്റെ സമഗ്രമായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനായി അയോധ്യമാസ്റ്റര്‍ പ്ലാനിന്റെ അംഗീകാരം വേഗത്തിലാക്കുകയായിരുന്നെന്നു ഹൗസിങ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിതിന്‍ രമേഷ് ഗോകാന്‍ പറഞ്ഞു. ഇതിനുമുമ്പ് െഫെസാബാദ്/അയോധ്യ വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയ് 1983 ല്‍ ആണ്. 2001 ല്‍ ഇതു പാഴായി.മറ്റു നഗരങ്ങളുടേതിനു മുമ്പായി യോഗി സര്‍ക്കാര്‍ അയോധ്യ 2031 മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചെന്നും പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് അയോധ്യ വികസന അതോറിറ്റി െവെസ് ചെയര്‍മാന്‍ വിശാല്‍ സിങ് പറഞ്ഞു. മേഖലകളായി തിരിക്കുന്ന നടപടികളാകും അതോറിറ്റി ആദ്യം ഏറ്റെടുക്കും. പ്രദേശത്തെ ഏഴു ചേരിപ്രദേശങ്ങള്‍ മാറ്റുന്നതിനാണ് ഏറ്റവും ശ്രദ്ധ വേണ്ടതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 4,295 കുടുംബങ്ങളാണ് ഇവിടെയുള്ളത്.

പ്രതിവര്‍ഷം രണ്ടു കോടിയിലധികം വിനോദസഞ്ചാരികളാണു നഗരം സന്ദര്‍ശിക്കുന്നത്. 2031 ആകുന്നതോടെ ഇത് നാല് കോടിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ നഗരത്തിലെ താമസക്കാര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വരുമാനമുണ്ടാക്കുന്നതിനുമായി ദീര്‍ഘകാല ടൂറിസം പദ്ധതികള്‍ തയാറാക്കുക, വിദേശ-തദ്ദേശ വിനോദസഞ്ചാരികള്‍ക്കായി നിലവിലുള്ള മുറികളുടെ 25,000 ആയി വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മാസ്റ്റര്‍ പ്ലാനിലുണ്ട്.

നിലവില്‍ 17 ഹോട്ടലുകളിലായി 592 മുറികള്‍ മാത്രമാണ് നഗരത്തിലുള്ളത്.
ക്ഷേത്രനഗരത്തിലെ ധര്‍മ്മശാലകള്‍ക്ക് 5,500 പേരെക്കൂടി താമസിപ്പിക്കാന്‍ കഴിയും. നഗരത്തിലെ ഏറ്റവും തിരക്കേറിയ അഞ്ചു റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ ഇടപെടല്‍ വേണമെന്നും മാസ്റ്റര്‍ പ്ലാനില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *