റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍

November 29, 2022 - 10:58 am

അഹമ്മദാബാദ്: ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത ചടങ്ങിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗോലോട്ടും സന്നിഹിതനായിരുന്നു.

വ്യാസിനൊപ്പം മകന്‍ സമീര്‍ വ്യാസും കോണ്‍ഗ്രസില്‍ ചേര്‍ന്നു. 30 വര്‍ഷത്തിലധികം ബി.ജെ.പിയുടെ ഭാഗമായിരുന്നു വ്യാസ്. നരേന്ദ്ര മോദി, കേശുഭായ് പട്ടേല്‍ സര്‍ക്കാരുകളുടെ ഭാഗമായിരുന്നു.ഐ.ഐ.ടി. ബോംബെയില്‍ നിന്നു ബിരുദം നേടിയ സിവില്‍ എന്‍ജിനീയറാണ് വ്യാസ്. സര്‍ദാര്‍ സരോവര്‍ നര്‍മദ നിഗം ലിമിറ്റഡിന്റെ ചെയര്‍മാനായിരുന്നു. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി ഡിസംബര്‍ ഒന്നിനും അഞ്ചിനും നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *