റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ട് വാങ്ങാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ട് വാങ്ങാനാകില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാരിന് മാത്രമേ വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ട് വാങ്ങാന്‍ അനുമതി ഉള്ളു എന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ബോണ്ട് വാങ്ങുന്നത് ഞെട്ടല്‍ ഉളവാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. മെഡിക്കല്‍ പഠനം പൂര്‍ത്തിയായതിന് ശേഷം ഒരു വര്‍ഷം തങ്ങളുടെ കോളേജില്‍ പഠിക്കുകയോ അല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കുകയോ ചെയ്യണമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് ബോണ്ട് വാങ്ങിയതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. സര്‍വീസില്‍ ഉള്ളവര്‍ പഠനം നടത്തുമ്പോള്‍ സര്‍ക്കാറിന് ബോണ്ട് വാങ്ങാം. മറ്റ് ആര്‍ക്കും അതിന് അധികാരം ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പഠനം പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം കഴിഞ്ഞാണ് വിദ്യാര്‍ഥി കോടതിയെ സമീപിച്ചത്. പണം തിരികെ നല്‍കാന്‍ വൈകിയാല്‍ എട്ട് ശതമാനം പലിശ കൂടി ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ബോണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *