ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി മടങ്ങിയെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപനത്തെക്കുറിച്ച് ഇതുവരെയും സൂചനയൊന്നുമില്ല. നിലവിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിട്ടുണ്ട്.
പ്രവർത്തകർക്കിടെയിൽ കടുത്ത പ്രതിഷേധം
മുഖ്യമന്ത്രി പ്രഖ്യാപനം നാളെയാകുമെന്ന് സൂചനയുണ്ട്. പ്രഖ്യാപനം കാത്ത് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ വസതികളിൽ നൂറു കണക്കിന് പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് പ്രവർത്തകർക്കിടെയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.