ശബരിമലയില്‍ ഭക്ത സാഗരം

പത്തനംതിട്ട: മണ്ഡല പൂജയ്ക്കായി വൃശ്ചിക പുലരിയില്‍ രാവിലെ നട തുറന്നപ്പോള്‍ സന്നിധാനത്ത് ഭക്ത ജനസാഗരം ശരണം വിളികളുമായി തൊഴുതു നിന്നു. വ്രതശുദ്ധിയുടെയും ശരണം വിളികളുടേയും മണ്ഡല കാലത്തിനു തുടക്കം കുറിച്ച് ബുധനാഴ്ച (16.11.22) വൈകിട്ടാണ് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി നട തുറന്നത്. മേല്‍ശാന്തിയായി ഇന്നലെ ചുമതലയേറ്റ ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്നത്. ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപന്‍ എന്നിവര്‍ ദര്‍ശനത്തിനെത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം