തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ താത്കാലിക ഒഴിവ് സംബന്ധിച്ച് മേയറുടെ കത്ത് വിവാദത്തില്‍ പ്രതികരണവമുായി സിപിഎം. സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയെന്ന് ആരോപിക്കുന്ന കത്ത് വ്യാജമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പാര്‍ട്ടിയോട് വിശദീകരിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.കത്ത് അവരുടേതല്ലെന്ന് അവര്‍ തന്നെ വ്യ്ക്തമാക്കിയ സാഹചര്യത്തില്‍ കത്ത് എഴുതിയവരെ കണ്ടെത്തണം. ഇക്കാര്യത്തില്‍ പരിശോധന നടന്നുവരികയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിച്ചു. ഇത്തരമൊരു കത്ത് എഴുതുന്ന രീതി സിപിഎമ്മിനില്ല. പിന്‍വാതില്‍ നിയമനം ഇട്ത് നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ശേഷമാണ് സിപിഎം സെക്രട്ടറി മാധ്യമങ്ങളെ കണ്ടത്.




