റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ബസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിനു പിന്നില്‍ ഇരുചക്രവാഹനം ഇടിച്ചു കയറി മൂന്നു യുവാക്കള്‍ മരിച്ചു.അരൂര്‍ പഞ്ചായത്ത് 11-ാംവാര്‍ഡ് വടശേരി വീട്ടില്‍ തങ്കച്ചന്റെ മകന്‍ ബിജോയ് വര്‍ഗീസ് (21), 21ാം വാര്‍ഡ് കളപ്പുരക്കല്‍ വെളിയില്‍ ബിനുവിന്റെ മകന്‍ അഭിജിത്ത് (23), കപ്പലിങ്കല്‍ വീട് ഗിരീഷിന്റെ മകന്‍ ആല്‍ബിന്‍ (22) എന്നിവരാണ് മരിച്ചത്.ദേശീയ പാതയില്‍ കെല്‍ട്രോണ്‍ കവലക്കു തെക്കുവശം എയ്ഡ് പോസ്റ്റിനു സമീപം ബസ് ബേയില്‍ നിര്‍ത്തിയിട്ടിരുന്ന കേന്ദ്രീയ വിദ്യാലയത്തിന്റെ ബസിന് പിറകിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. തെക്കു നിന്ന് വടക്കോട്ട് അമിത വേഗതയില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട ഡ്യൂക്ക് ബൈക്ക് പൂര്‍ണമായും തകര്‍ന്നു.ബസിന്റെ പിന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്.എറണാകുളം കേന്ദ്രീയ വിദ്യാലയത്തിന്റെ കുട്ടികളെ കൊണ്ടു പോകുന്ന ബസാണ് ബസ് ബേയില്‍ പാര്‍ക്കു ചെയ്തിരുന്നത്. സുഹൃത്തിന്റെ വീട്ടിലെ പാലുകാച്ചല്‍ ചടങ്ങിന് പോയി മടങ്ങുകയായിരുന്നു യുവാക്കള്‍. നാട്ടുകാര്‍ ഓടിയെത്തി അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *