റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫോർ ഇയേഴ്സ് – ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

November 2, 2022 - 7:10 am

പ്രിയാവാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഫോർ ഇയേഴ്സ്.കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രമായ ഫോര്‍ ഇയേര്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പതിനായിരത്തിലധികം കോളേജ് കുട്ടികള്‍ കേരളപ്പിറവി ദിനത്തില്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രം ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും കോതമംഗലം മാര്‍അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സെന്റ് മേരിസ് കോളേജ് തൃശൂര്‍, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സെന്റ് തോമസ് കോളേജ് തൃശൂര്‍ എന്നിവിടങ്ങളിലെ പതിനായിരത്തില്പരം വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ കൂടിയാണ് ഫോര്‍ ഇയേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഛായാഗ്രഹണം: സാലു കെ തോമസ്, എഡിറ്റര്‍: സംഗീത് പ്രതാപ്, മ്യൂസിക്: ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്സ്: തപസ് നായക്, ഗാനരചന: സാന്ദ്രാ മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍.

മേക്കപ്പ്: റോണക്സ് സേവിയര്‍, വസ്ത്രാലങ്കാരം: രമ്യ സുരേഷ്, ആര്‍ട്ട്: സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്ദിരൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍: അനൂപ് മോഹന്‍ എസ്, അസിസ്റ്റന്റ് ഡിഓപി: ഹുസൈന്‍ ഹംസ, ഡിഐ: രംഗ് റെയ്‌സ് മീഡിയ, വിഎഫ്‌എക്സ്: ഫോക്സ് ഡോട്ട് മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍: വിജീഷ് രവി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍: എല്‍ദോസ് രാജു, സ്റ്റില്‍സ്: സജിന്‍ ശ്രീ, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഓ : പ്രതീഷ് ശേഖര്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.ചിത്രം നവംബര്‍ 25 നു തിയേറ്ററുകളിലെത്തും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *