റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രി: ഋഷി സുനകിന് മേല്‍കൈ

October 23, 2022 - 10:55 am

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനകിനു മേല്‍കൈ. കരീബിയന്‍ സന്ദര്‍ശനത്തില്‍നിന്നു തിടുക്കത്തോടെ മടങ്ങിയെത്തിയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കരുനീക്കങ്ങള്‍ ശക്തമാക്കി.

പ്രധാനമന്ത്രി സ്ഥാനമത്തേക്ക് മത്സരിക്കാന്‍ നൂറിലേറെ എം.പിമാരുടെ പിന്തുണയാണ് വേണ്ടത്. സുനകിന് 114 പേരുടെ പിന്തുണ ലഭിച്ചു. ജോണ്‍സന് ഇതുവരെ 54 പേരുടെ പിന്തുണയാണുള്ളത്. കഴിഞ്ഞ തവണ സുനകിനെ എതിരിട്ട പെന്നി മോര്‍ഡൗണ്ട് 23 വോട്ടുകളുമായി മൂന്നാമതെത്തി. കഴിഞ്ഞ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ നിശബ്ദത പാലിച്ച ഇന്ത്യന്‍ വംശജയായ മുന്‍ ആഭ്യന്തരമന്ത്രി പ്രീതി പട്ടേല്‍ 22/10/2022 ജോണ്‍സനു പിന്തുണ അറിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോണ്‍ഗ്രസണ്‍ അവതരിപ്പിച്ച പ്രകടന പത്രികയ്ക്കാണ് ബ്രിട്ടീഷുകാര്‍ പിന്തുണ നല്‍കിയതെന്നും അതു നടപ്പാക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കണമെന്നും പ്രീതി പറഞ്ഞു. ആറാഴ്ച മുമ്പാണു വിവാദങ്ങളില്‍ കുടുങ്ങി ജോണ്‍സന് പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത്. ജോണ്‍സന് നൂറിലേറെ എം.പിമാരുടെ പിന്തുണ ഉറപ്പാക്കിയെന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പിന്റെ അവകാശവാദം. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ലിസ് ട്രസിന്റെ പിന്തുണയും അദ്ദേഹത്തിനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *