റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശസ്ത്രക്രിക്കിടെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

October 13, 2022 - 7:33 pm

കാസര്‍കോട്: ശസ്ത്രക്രിക്കിടെ ഗുരുതരാവസ്ഥയിലായ യുവതി മംഗാലപുരത്തെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ മരണപ്പെട്ടു. ചെറുവത്തൂര്‍ സ്വദേശിനി നയനയുടെ മരണത്തിനു പിന്നില്‍ സ്വകാര്യ ആശുപത്രിയുടെ വീഴ്ചയാണെന്നോരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.ഗര്‍ഭ പാത്രത്തിലെ പാട നീക്കല്‍ ശസ്ത്രക്രിയയ്ക്കായാണ് നയനയെ കാഞ്ഞങ്ങാട്ടെ ശശിരേഖ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശസ്ത്രക്രിയയ്ക്കിടെ ഗുരുതര നിലയിലായ യുവതിയെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. യാത്രാമധ്യേ യുവതി മരിക്കുകയായിരുന്നു. മംഗളൂരുവില്‍ യുവതിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം, ആംബുലന്‍സില്‍ അനുഗമിച്ചിരുന്ന ശശിരേഖ ആശുപത്രിയിലെ ഡോക്ടര്‍ മുങ്ങിയെന്നും കുടുംബം പരാതിപ്പെടുന്നു. ശസ്ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *