റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരി മരുന്ന് കടത്തിയ സംഭവത്തിൽ മുഖ്യ സൂത്രധാരൻ മൻസൂറെന്ന് ഡിആർഐ: ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായില്ലെങ്കിൽ ഇന്റർപോളിന്റെ സഹായം തേടും

October 7, 2022 - 9:24 am

കൊച്ചി : പഴക്കച്ചവടത്തിന്റെ മറവിൽ ലഹരി മരുന്ന് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശി മൻസൂർ തച്ചൻ പറമ്പിലിനെ കസ്റ്റഡിയിൽ കിട്ടാനുള്ള നീക്കങ്ങൾ തുടങ്ങി. ചോദ്യം ചെയ്യാൻ നേരിട്ട് ഹാജരായില്ലെങ്കിൽ ഇന്റർപോളിന്റെ അടക്കം സഹായം തേടും. മൻസൂറാണ് മുഖ്യ സൂത്രധാരനെന്നാണ് ഡിആർഐയുടെ കണ്ടെത്തൽ.

നവി മുംബൈയിൽ ലഹരി മരുന്ന് കൊണ്ട് പോകാൻ മൻസൂർ ഏൽപിച്ച രാഹുൽ എന്നയാൾക്കായും തെരച്ചിൽ നടക്കുകയാണ്. രാഹുൽ എത്തി ലഹരി മരുന്ന് കൊണ്ടുപോവുമെന്നായിരുന്നു മൻസൂർ നൽകിയ നിർദ്ദേശമെന്ന് കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശി സിജിൻ വ‍ർഗീസ് മൊഴി നൽകിയിട്ടുണ്ട്. നാല് വർഷത്തോളമായി സംഘം ലഹരി കടത്ത് നടത്തുന്നുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമാവുന്നത്. കൊച്ചി തുറമുഖം വഴിയും ലഹരി കടത്ത് നടത്തിയതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *