‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’ പ്രഖ്യാപിച്ച് ആസാദ്

ജമ്മു: ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ജമ്മു-കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഗുലാം നബി ആസാദ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ഒരു മാസം തികയുമ്പോഴാണ് ഗുലാം നബിയുടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം. ശ്രീനഗറില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.നീല, വെള്ള, മഞ്ഞ നിറങ്ങള്‍ ചേര്‍ന്ന പാര്‍ട്ടി പതാകയും പുറത്തിറക്കി. മതേതരവും ജനാധിപത്യപരവും ഏതൊരു സ്വാധീനങ്ങളില്‍ നിന്നും സ്വതന്ത്രവുമായിരിക്കും തങ്ങളുടെ പുതിയ പാര്‍ട്ടിയെന്ന് ഗുലാം നബി ആസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ പേര് സംബന്ധിച്ച് ആയിരത്തഞ്ഞൂറോളം നിര്‍ദേശങ്ങളാണ് വിവിധയിടങ്ങളില്‍ നിന്നു ലഭിച്ചത്.അതില്‍ നിന്നാണ് ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയെന്ന പേര് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി പ്രഖ്യാപനത്തിനു മുമ്പ് മറ്റു നേതാക്കളുമായും പ്രവര്‍ത്തകരുമായും ഗുലാം നബി ആസാദ് കൂടിക്കാഴ്ച നടത്തിയിരുന്നു

Share
അഭിപ്രായം എഴുതാം