മുംബൈ: ദാദറില്‍ ഗണേശവിഗ്രഹ നിമജ്ജനത്തിനിടെ ശിവസേനയുടെ ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം. പ്രഭാദേവി മേഖലയില്‍ 09/09/2022 വെള്ളിയാഴ്ച രാത്രിയാണ് സംഘര്‍ഷം തുടങ്ങിയത്.പാര്‍ട്ടിയുടെ അവകാശവാദം ഉന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായുള്ള തര്‍ക്കം സുപ്രീം കോടതി ബെഞ്ച് പരിഗണിക്കുന്നതിനിടെയാണിത്.
നിമജ്ജന ഘോഷയാത്രയ്ക്കിടെ താക്കറെ ക്യാമ്പ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് ഷിന്‍ഡെ വിഭാഗത്തിലെ പ്രാദേശിക നേതാവ് സന്തോഷ് തെലവനെ അവകാശപ്പെട്ടുഅതേസമയം, തങ്ങളുടെ നേതാവ് മഹേഷ് സാവന്തിനു നേരേ എതിര്‍ പാളയത്തിലെ നേതാവ് വെടിയുതിര്‍ത്തതായി താക്കറെ വിഭാഗം പറഞ്ഞു.
ദസറയായിരിക്കും ഇരുവിഭാഗങ്ങള്‍ക്കുമിടയിലെ അടുത്ത തര്‍ക്കത്തിനു വഴിവയ്ക്കുക എന്നാണ് സൂചനകള്‍. യഥാര്‍ഥ ശിവസേനയാണെന്ന് അവകാശപ്പെടുന്ന ഇരുപക്ഷവും പാര്‍ട്ടിയുടെ വാര്‍ഷിക ദസറ റാലി മുംെബെയിലെ ശിവാജി പാര്‍ക്കില്‍ നടത്താന്‍ അനുമതി തേടിയിട്ടുണ്ട്.
55 ല്‍ 39 ശിവസേനാ എം.എല്‍.എമാരെ കടെക്കൂട്ടി ജൂണിലാണ് ഷിന്‍ഡെ ഉദ്ധവ് താക്കറെയുടെ മഹാ വികാസ് അഘാഡി (എം.വി.എ) സര്‍ക്കാരിന്റെ മറിച്ചിട്ടത്. തുടര്‍ന്ന് ബി.ജെ.പി. പിന്തുണയോടെ ഷിന്‍ഡെ മുഖ്യമന്ത്രിയായി. മുതിര്‍ന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പുതിയ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായി.

