റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: വിവാദമായ മദ്യനയത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരേ വീണ്ടും സി.ബി.ഐ. അന്വേഷണം. ആയിരം ലോ ഫ്‌ലോര്‍ ബസ് വാങ്ങിയ നടപടിയില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന അനുമതി നല്‍കി. എന്നാല്‍, അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആരോപിച്ചു.

മദ്യനയത്തിനു പിന്നാലെ ബസ് ഇടപാടിലും സി.ബി.ഐ. അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും സമ്മര്‍ദത്തിലാക്കും. ബസ് വാങ്ങാനും വാര്‍ഷിക അറ്റകുറ്റപ്പണി നടത്താനുമുള്ള ഇടപാടുകളില്‍ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണില്‍ ലഫ്. ഗവര്‍ണര്‍ക്കു ലഭിച്ച പരാതി ചീഫ് സെക്രട്ടറി നരേഷ് കുമാറിനു െകെമാറിയിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയ ചീഫ് സെക്രട്ടറി, സി.ബി.ഐ. അന്വേഷണത്തിനു ശിപാര്‍ശ ചെയ്താണു ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ 1,000 ലോ ഫ്‌ലോര്‍ ബസുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സി.ബി.ഐയെ ചുമതലപ്പെടുത്തിയതായി ലഫ്. ഗവര്‍ണര്‍ അറിയിച്ചു.

ബസുകള്‍ വാങ്ങാനുള്ള സമിതിയുടെ ചെയര്‍മാനായി ഡല്‍ഹി ഗതാഗതമന്ത്രിയെ നിയമിച്ചതിലും അറ്റകുറ്റപ്പണി നടത്താനുള്ള മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റത്തെ നിയോഗിച്ചതിനും ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ലഫ്. ഗവര്‍ണര്‍ക്കു പരാതി ലഭിച്ചത്. പ്രാഥമിക പരിശോധന നടത്താനും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിശദീകരണം തേടാനുമായി ലഫ്. ഗവര്‍ണര്‍ പരാതി ജൂെലെയില്‍ ചീഫ് സെക്രട്ടറിക്കു െകെമാറി. ഓഗസ്റ്റില്‍ ചീഫ് സെക്രട്ടറിയില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ടെന്‍ഡര്‍ നടപടികളിലെ ഗുരുതര അപാകതകള്‍ ചീഫ് സെക്രട്ടറി തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തേ ഗവര്‍ണറുടെ ശിപാര്‍ശയിലാണ് മദ്യനയത്തില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചത്.അതേസമയം, ലഫ്. ഗവര്‍ണറുടെ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ തിരിച്ചടിച്ചു.

ബസുകള്‍ വാങ്ങിയിട്ടില്ലെന്നും ടെന്‍ഡറുകള്‍ റദ്ദാക്കപ്പെട്ടെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹിക്ക് കൂടുതല്‍ വിദ്യാഭ്യാസമുള്ള ഒരു ലഫ്. ഗവര്‍ണറെ വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്തിലാണ് ഒപ്പിടുന്നതെന്ന് ഗവര്‍ണര്‍ക്ക് ഒരു പിടിയുമില്ല. ഗുരുതരമായ നിരവധി അഴിമതി ആരോപണങ്ങള്‍ ലഫ്. ഗവര്‍ണര്‍ നേരിടുന്നു. അതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ഇത്തരം അന്വേഷണങ്ങള്‍ നടത്തുന്നത്. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രി സതേന്ദര്‍ ജെയിന്‍ എന്നിവര്‍ക്കെതിരേ നിസാരമായ പരാതികള്‍ നല്‍കിയതിന് ശേഷം അദ്ദേഹം ഇപ്പോള്‍ നാലാമത്തെ മന്ത്രിക്കെതിരേയും പരാതി നല്‍കിയിട്ടുണ്ടെന്നും ഡല്‍ഹി സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഒട്ടേറെ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നയാളാണ് ലഫ്. ഗവര്‍ണറെന്നും അതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ ചെയര്‍മാനായിരിക്കെ സക്സേന തന്റെ സ്ഥാനം ദുരുപയോഗം ചെയ്തതായി എ.എ.പി. ആരോപിച്ചു. മുംെബെയിലെ ഖാദി സ്ഥാപനത്തിന്റെ ഇന്റീരിയര്‍ ഡിസൈനിങ്ങിനുള്ള കരാര്‍ ടെന്‍ഡര്‍ കൂടാതെയാണു സ്വന്തം മകള്‍ക്ക് സക്സേന അനുവദിച്ചത്. 14,00 കോടി രൂപയുടെ അഴിമതിയാണു നടന്നത്. അദ്ദേഹത്തിനെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് ലഫ്. ഗവര്‍ണര്‍ പ്രതികരിക്കമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *