റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോതമം​ഗലത്ത് ബാറിലെ പാർക്കിംഗ് ഏരിയയിൽ കൈയ്യാങ്കളി

September 9, 2022 - 7:11 am

കൊച്ചി: തിരുവോണ ദിവസം കോതമംഗലം നഗരമധ്യത്തിലെ ബാറിന് മുന്നിൽ കൂട്ടത്തല്ല്. ബാറിന്റെ പാർക്കിംഗ് ഏരിയയിലാണ് മദ്യപിക്കാനെത്തിയവർ തമ്മിൽ ചേരിതിരിഞ്ഞ് അടികൂടിയത്. 2022 സെപ്തംബർ 8ന് വൈകിട്ടാണ് സംഭവം നടന്നത്. ബാറിലെ പാർക്കിംഗ് ഏരിയയിൽ തുടങ്ങിയ വാക്കുതർക്കം കൈയ്യാങ്കളിയിലെത്തുകയായിരുന്നു.

പിന്നീട് ചേരിതിരിഞ്ഞ് കൂട്ടത്തല്ലായിരുന്നു. പത്ത് പേരിലധികം പേർ ചേർന്ന് സംഘട്ടനമായി. ബാർ അധികൃതർ സംഭവം കോതമംഗലം പൊലീസിനെ അറിയിച്ചു. പൊലീസെത്തുന്നതിന്റെ സൂചന കിട്ടിയതും അടിപിടി സംഘം ഇരുട്ടിൽ ഓടിമറിഞ്ഞു. വാഹനങ്ങളിലായി ബാറിന്റെ പരിസരത്ത് നിന്നുപോയി. നിലവിൽ ആരും പരാതി നൽകാത്തതിനാൽ കേസെടുക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *