റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവോണ നാളിൽ കരുവന്നൂർ സഹകരണബാങ്കിനു മുമ്പിൽ കഞ്ഞിവച്ച് ബിജെപിയുടെ പ്രതിഷേധം: പട്ടിണി സമരം നടത്തി കോൺ​​ഗ്രസ്

September 9, 2022 - 6:58 am

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്കു മുഴുവൻ തുകയും മടക്കി നൽകാത്തതിനെതിരെ കോൺഗ്രസിന്റെയും ബിജെപി യുടെയും പ്രതിഷേധം. തിരുവോണ നാളിൽ ബാങ്കിനു മുമ്പിൽ കഞ്ഞിവച്ചായിരുന്നു ബിജെപി പ്രതിഷേധിച്ചത്. കോൺഗ്രസാകട്ടെ മാപ്രാണം സെന്ററിൽ പട്ടിണി സമരം നടത്തി.

കരുവന്നൂർ ബാങ്ക് ആസ്ഥാനത്ത് കഞ്ഞിവച്ചായിരുന്നു തിരുവോണദിനത്തിലെ ആദ്യപ്രതിഷേധം. വഴിയരികിൽ അടുപ്പുകൂട്ടി കഞ്ഞി വച്ചു. ഈ കഞ്ഞി നാട്ടുകാർക്ക് വിതരണം ചെയ്തു. ബിജെപി മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. നിക്ഷേപകരെ ഇനിയും വഴിയാധാരമാക്കാതെ പണം തിരിച്ചു കൊടുക്കണമെന്നായിരുന്നു ആവശ്യം. നിക്ഷേപ തുക ചികിൽസയ്ക്കായി കിട്ടാതെ മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി സമരത്തിൽ പങ്കെടുത്തു.

മാപ്രാണം സെൻററിലായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. ഡിസിസി മുൻ പ്രസിഡന്റും എംഎൽഎയുമായ എം.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *