ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ വെരിഫിക്കേഷന് ഓഗസ്റ്റ് 26, 27 തീയതികളില്‍ രാവിലെ 10 മുതല്‍ ഒന്നു വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
റേഷന്‍ കാര്‍ഡ്, എംപ്ലോയ്‌മെന്‍റ് കാര്‍ഡ്, എസ്.എസ്.എല്‍.സി. ബുക്ക്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, സത്യവാങ്മൂലം എന്നിവയുടെ അസ്സല്‍ ഹാജരാക്കണം.

