റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. കുല്‍ഗാം ജില്ലയില്‍ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്കു നേര്‍ക്കുണ്ടായ ഗ്രനേഡ് ആക്രമണത്തിലാണ് തഹീര്‍ ഖാന്‍ എന്ന പോലീസ് ഉദ്യേഗാസ്ഥന്‍ മരിച്ചത്. പൂഞ്ചിലെ മെന്ദര്‍ സ്വദേശിയായ തഹീര്‍ ഖാന്‍ 2019 ലാണ് പോലീസില്‍ പ്രവേശിച്ചത്. ശ്രീനഗറിലെ ബങ്കറിലുണ്ടായ ആക്രമണത്തില്‍ സി.ആര്‍.പി.എഫ്. സബ് ഇന്‍സ്പെക്ടര്‍ക്ക് ഗുരുതരമായി പരുക്കേറ്റ് മണിക്കൂറുകള്‍ക്കു ശേഷമാണ് തഹീര്‍ ഖാന്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രചൗരി ജില്ലയിലെ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു.

അതേസമയം, പാക് ചാരസംഘടനയായ ഐ.എസ്.ഐക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന സംശയത്തില്‍ രാജസ്ഥാനിലെ ഭില്‍വാര, പാലി ജില്ലകളില്‍നിന്നായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. നാരായണ്‍ ലാല്‍ ഗദ്രി(27), കുല്‍ദീപ് സിങ് ഷെഖാവത്ത് (24) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഇവര്‍ ഐ.എസ്.ഐയുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *