റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു

August 10, 2022 - 12:04 pm

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരമേറ്റ് 41 ദിവസത്തിനുശേഷം മന്ത്രിസഭ വികസിപ്പിച്ച് ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍. 18 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വികസിപ്പിച്ചത്. ആരോപണവിധേയനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതു ചൂണ്ടിക്കാട്ടി സഖ്യകക്ഷിയായ ബി.ജെ.പി. ഇടഞ്ഞത് കല്ലുകടിയായി. വിമത ശിവസേനയിലെയും ബി.ജെ.പിയിലെയും ഒന്‍പതുപേര്‍ വീതമാണ് ഇന്നലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ചന്ദ്രകാന്ത് പാട്ടീല്‍, സുധീര്‍ മുംഗാന്തിവര്‍, ഗിരീഷ് മഹാജന്‍, രാധാകൃഷ്ണ വികാസ് പാട്ടീല്‍, രവീന്ദ്ര ചവാന്‍, മംഗള്‍ പ്രഭാര്‍ ലോധ, വിജയ്കുമാര്‍ ഗാവിറ്റ്, അതുല്‍ സാവെ എന്നിവരാണു ബി.ജെ.പി. നിരയില്‍ നിന്നു മന്ത്രിപദത്തിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *