റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം : എതിരെ വരുന്ന വാഹനങ്ങള്‍ക്ക്‌ തടസമായി വാഹനം നിര്‍ത്തിയിട്ട സ്വകാര്യ ബസ്‌ ഡ്രൈവറുടെ ലൈസന്‍സ്‌ റദ്ദാക്കി.പത്തുദിവസത്തേക്കാണ്‌ ലൈസന്‍സ്‌ റദ്ദാക്കിയിരിക്കുന്നത്‌. എറണാകുളം-കൂത്താട്ടുകുളം റോഡില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി റെജിയെന്ന ആളുടെ ലൈസന്‍സാണ്‌ മോട്ടോര്‍ വാഹന വകുപ്പ റദ്ദാക്കിയത്‌.

ചോറ്റാനിക്കരക്കും മുളന്തുരുത്തി പളളിത്താഴത്തിനും ഇടയിലുളള റെയില്‍വേ ഗേറ്റ്‌ അ്‌ടഞ്ഞുകിടന്നിരുന്ന സമയത്ത്‌ പളളിത്താഴം ഭാഗത്ത്‌ നീണ്ട വാഹനനിര വകവെക്കാതെ റെജി ഓടിച്ചിരുന്ന വാഹനം ചോറ്റാനിക്കര ഭാഗത്തുനിന്നുളള വാഹനം കടന്നുപോകേണ്ട വഴിയിലൂടെ അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചുകൊണ്ടുവരികയും മറ്റുവാഹനങ്ങള്‍ക്ക്‌ തടസം ഉണ്ടാക്കകുയും ചെയ്‌തെന്ന പരാതിയിലാണ്‌ നടപടി . പരാതി ന്യായമാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌,മോട്ടോര്‍വാഹന വകുപ്പ്‌ എന്‍ഫോഴ്‌സ്‌മെന്‍റ്‌ ആര്‍ടിഒ ജി അനന്തകൃഷ്‌ണന്‍, റെജിയുടെ ലൈസന്‍സ്‌ റദ്ദാക്കിയത്‌.

യാത്രക്കാരിയോട്‌ അപമര്യാദയായി പെരുമാറിയ മറ്രൊരു സ്വകാര്യ ബസ്‌ ഡ്രൈവറുടെ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ്‌ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. വൈക്കം സ്വദേശിയായ ജിഷ്‌ണുരാജിന്റെ ലൈസന്‍സാണ്‌ ആഗസ്‌റ്റ്‌ 4 മുതല്‍ 9 ദിവസത്തേക്ക്‌ റദ്ദാക്കിയത്‌. വൈക്കം-ഇക്കോച്ചി റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ബസില്‍ സ്ഥിരമായി യാത്രചെയ്‌തിരുന്ന യാത്രക്കാരി ഇറങ്ങേണ്ട സ്‌റ്റോപ്പ്‌ എത്തുന്നതിന്‌ മുമ്പ്‌ തന്നെ ഇക്കാര്യം ഡ്രൈവറോഡ്‌ പറഞ്ഞിരുന്നു. വാഹനം നിര്‍ത്താമെന്ന്‌ മറുപടി നല്‍കിയ ഡ്രൈവര്‍ യാത്രക്കാരി ഇറങ്ങുന്നതിനിടെ വാഹനം മുമ്പാട്ട ഓടിച്ചുപോവുകയായിരുന്നു. അടുത്ത ദിവസം ഈ വിവരം ചോദ്യം ചെയ്‌ത യാത്രക്കാരിയെ ഡ്രൈവര്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ്‌ മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കിയത്‌. പരാതി ന്യായമാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ മോട്ടോര്‍വാഹന വകുപ്പ്‌ ജിഷ്‌ണുരാജിന്റെ ലൈസന്‍സ്‌ റദ്ദാക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *