റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: നാഷണല്‍ ഹറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും. രാവിലെ പതിനൊന്നിന് ഇഡിയുടെ ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. സോണിയാഗാന്ധിയില്‍നിന്നും ഇനിയും വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നാണ് ഇ ഡിയുടെ നിലപാട്. ഇതേ കേസില്‍ രാഹുലിനെയും ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. സോണിയക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതുകൊണ്ട് മൂന്ന് മണിക്കൂര്‍ മാത്രമായിരിക്കും ചോദ്യം ചെയ്യല്‍. ഇന്നലെ ചോദ്യം ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ നടക്കുന്നതുകൊണ്ടാണ് ചോദ്യംചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *