കോഴിക്കോട്, 2026 ജൂൺ 6 –
കോഴിക്കോട് പാലേരിയിൽ നാലുമാസം പ്രായമായ കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. നവാസ്, താരിഫ ദമ്പതികളുടെ മകളായ ഇനായയാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
പാൽ കുടിക്കുന്നതിനിടെയാണ് കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടത്. തുടർന്ന് ഉടൻ ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് കുടുംബവും നാട്ടുകാരും ദുഃഖത്തിലാണ്.
നവാസ്-താരിഫ ദമ്പതികളുടെ ഏകമകളായ ഇനായയുടെ അപ്രതീക്ഷിത മരണം പ്രദേശത്തെ നോവായി. സംഭവവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിക്കും.