റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്നു റാണിക്ക് മെഡലില്ല

July 24, 2022 - 8:44 am

യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിക്ക് മെഡലില്ല. ഏഴാം സ്ഥാനത്താണ് അന്നു ഫിനിഷ് ചെയ്തത്. 61.12 മീറ്ററാണ് ഫൈനലില്‍ താരത്തിന്റെ മികച്ച ദൂരം. ആദ്യ ശ്രമത്തില്‍ 56.18 മീറ്റര്‍ മാത്രം എറിഞ്ഞ അന്നു രണ്ടാം ശ്രമത്തിലാണ് 61.12 മീറ്ററിലെത്തിയത്. പിന്നീടുള്ള നാല് ശ്രമങ്ങളിലും താരത്തിന് 60 മീറ്റര്‍ പിന്നിടാനായില്ല. 59.27, 58.14, 59.98, 58.70 എന്നിങ്ങനെയായിരുന്നു അന്നുവിന്റെ തുടര്‍ന്നുള്ള ശ്രമങ്ങള്‍ അവസാനിച്ചത്.
അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അന്നുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലായിരുന്നു നടന്നത്. 2019 ലെ ദോഹ ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം അന്നു സ്വന്തമാക്കി. ദോഹയില്‍ എട്ടാം സ്ഥാനക്കാരിയായിരുന്നു. 2017 ലെ ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ യോഗ്യത കടക്കാനായില്ല. യോഗ്യതാ റൗണ്ടില്‍ പത്താം സ്ഥാനത്താണ് അന്നു ഫിനിഷ് ചെയ്തത്. മേയില്‍ ജംഷഡപുരില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ജാവലിനില്‍ 63.82 മീറ്റര്‍ എറിഞ്ഞു തന്റെ തന്നെ ദേശീയ റെക്കോഡ് തിരുത്താന്‍ താരത്തിനായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *