റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയെയും ഏഴുമാസം പ്രായമായ കുഞ്ഞിനെയും ആക്രമിച്ച മകനെ തടഞ്ഞ അമ്മക്കുനേരെയും ആക്രമണം

July 21, 2022 - 7:55 am

കൊല്ലം: അമ്മയെയും ഭാര്യയെയും ഏഴുമാസം പ്രായമായ കുഞ്ഞിനെയും ആക്രമിച്ച്‌ പരിക്കേൽപ്പിച്ച യുവാവിനെ കൊട്ടിയം പൊലീസ്​ അറസ്റ്റ് ചെയ്തു. തഴുത്തല, കാറ്റാടിമുക്ക്, ലിബിൻ ഭവനിൽ ലിബിനാണ് (24) അറസ്റ്റിലായത്. മറ്റ് സ്​ത്രീകൾ പ്രതിയുടെ ഫോണിലേക്ക് വിളിക്കുന്നത് ഭാര്യ ചോദ്യം ചെയ്തിരുന്നു.

2022 ജൂലായ് 19ന് രാത്രി 8 ഓടെ മദ്യപിച്ചെത്തിയ ലിബിൻ ഭാര്യയുമായി വഴക്കുണ്ടാക്കുകയും അടിച്ച്‌ പരിക്കേൽപ്പി ക്കുകയും ചെയ്തു. തടയാൻ ശ്രമിച്ചപ്പോൾ കുഞ്ഞിനെയും ഭാര്യയെയും പിടിച്ച്‌ തള്ളുകയും വിറകുകൊണ്ട് കൈയിലും മുതുകിലും അടിച്ച്‌ പരിക്കേൽപ്പിച്ചു. വീഴ്ചയിൽ കുഞ്ഞിന്റെയും ഭാര്യയുടെയും തല ഭിത്തിയിലിടിച്ച്‌ പരിക്കേറ്റു. തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു. അമ്മ കൊട്ടിയം പൊലീൽ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ് അറസ്റ്റ്.

നിരവധി കേസുകളിൽ പ്രതിയാണെന്ന് ലിബിൻ. കൊല്ലം സിറ്റി പൊലീസ്​ മേധാവി മെറിൻ ജോസഫിന്റെ നിർദ്ദേശപ്രകാരം ചാത്തന്നൂർ അസി. പൊലീസ്​ കമ്മിഷണർ ബി.ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *