റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃക്കാക്കര ഫലം: യുഡിഎഫിന്റെ തിരിച്ച് വരവോ?

June 3, 2022 - 10:33 am

കൊച്ചി: തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ യുഡിഎഫിന്റെ തിരിച്ച് വരവിന്റെ ലക്ഷണമെന്ന് വിഡി സതിശന്‍. എന്നാല്‍ കുടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. എങ്കിലും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ഭാവിയെ തൃക്കാക്കര വിധി കാര്യമായിത്തനെ ബാധിച്ചേക്കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. കുത്തക മണ്ഡലമെന്ന് കോണ്‍ഗ്രസ്സ് എക്കാലത്തും അഭിമാനിച്ച തൃക്കാക്കരയില്‍ ചുവടൊന്ന് പിഴച്ചാല്‍ അത് കോണ്‍ഗ്രസ്സിനുള്ളിലുണ്ടാക്കുന്ന പോറല്‍ അത്ര ചെറുതായിരിക്കില്ല. ഇനിയൊരിക്കലും എല്‍ ഡി എഫിനോട് ഏറ്റുമുട്ടാന്‍ കഴിയാത്ത മുന്നണിയായി യു ഡി എഫ് പിന്തള്ളപ്പെട്ടുപോയെന്ന പ്രതീതിക്കിടയാക്കുമെന്നതിനൊപ്പം മുന്നണിയുടെ മുന്നോട്ട് പോക്കിനെയും അത് സാരമായി ബാധിക്കുമെന്നായിരുന്നു അത്. എന്നാല്‍ കഴിഞ്ഞ തവണ യു ഡി എഫ് നേടിയ 14,329 വോട്ടിലും വലിയ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് ജയിക്കുന്നതെങ്കില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിറം മങ്ങിയ യു ഡി എഫിന്റെ ഗംഭീര തിരിച്ചുവരവിനാണ് അത് ഇടയാക്കുകയെന്നും രാഷ്ട്രീയ വിദ്ഗധര്‍ പറയുന്നു.അത്തരമൊരു ഫലത്തിലേക്കാണ് നിലവിലെ അവസ്ഥ പോവുന്നതും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *