റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കളളവോട്ടുചെയ്യാനെത്തി പിടിയിലായത്‌ ഡിവൈഎഫ്‌ഐ നേതാവെന്ന്‌ കോണ്‍ഗ്രസ്‌

June 1, 2022 - 8:59 am

കൊച്ചി: തൃക്കാക്കരയില്‍ കളളവോട്ട ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്‌ ഡിവൈഎഫ്‌ഐ നേതാവെന്ന്‌ കോണ്‍ഗ്രസ്‌ . പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിന്‍ ആണ്‌ പിടിയിലായത്‌. ഇയാള്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവാണെന്ന്‌ ഡിസിസി ആരോപിച്ചു.

പൊന്നുരുന്നി ക്രിസ്റ്റ്യന്‍ കോണ്‍വെന്റ്‌ സ്‌കൂളിലെ ബൂത്തിലാണ്‌ സ്ഥലത്തില്ലാതിരുന്ന സഞ്‌ജു എന്ന ആളുടെ വോട്ടുചെയ്യാന്‍ ആല്‍ബിന്‍ എത്തിയത്‌. ആല്‍ബിന്‍ മാസ്‌ക്‌ ധരിച്ചിരുന്നു. എന്നാല്‍ സ്ഥലത്തില്ലാത്തവരുടെ പേര്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയിരുന്നതിനാല്‍ ബൂത്ത്‌ ഏജന്റുമാര്‍ക്ക്‌ സംശയം തോന്നി. ഇവര്‍ മാസ്‌ക്‌ മാറ്റാന്‍ ആല്‍ബിനോട്‌ ആവശ്യപ്പെട്ടു. മാസ്‌ക്‌ മാറ്റിയപ്പോഴാണ്‌ കളളവോട്ടു ചെയ്യാനെത്തിയതാണെന്നു മനസിലായത്‌. തുടര്‍ന്ന്‌ ഇയാളെ പോലീസിന്‌ കൈമാറുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *