കാസര്‍കോട്: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 107 വര്‍ഷത്തെ തടവിന് ശിക്ഷിച്ച് ഫാസ്റ്റ് ട്രാക്ക് കോടതി. കാസര്‍കോട് ബാരകൂളിക്കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിയെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി ഇ.സുരേഷ്‌കുമാര്‍ ശിക്ഷിച്ചത്. 2012 മുതല്‍ 2018 വരെ യുളള കാലയളവിലാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കിയ ശേഷം നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. സ്‌കൂളില്‍ തലകറങ്ങി വീണ കുട്ടിക്ക് നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
പ്രതിക്ക് 5 വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിനതടവും 75,000രൂപ പിഴയും (പിഴ അടച്ചില്ലെങ്കില്‍ ആറുമാസം തടവ് ),പോക്‌സോ വകുപ്പുപ്രകാരം 7 വര്‍ഷം തടവും 50,000രൂപ പിഴയുമാണ്. (പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം തടവ് )ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ആകെ 27 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. ആകെ 4,25,000രൂപ പിഴയടക്കണം.
അന്ന് മേല്‍പ്പറമ്പ് എസ് ഐ ആയിരുന്ന പി,പ്രമോദാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.ബിന്ദു ഹാജരായി



