അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ലോക പുകയിലരഹിത ദിനാചരണം 2022 റീല്‍സ് തയ്യാറാക്കല്‍ മത്സരം

May 27, 2022 - 7:55 pm

പത്തനംതിട്ട: ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമവകുപ്പ് റീല്‍സ് തയാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. പുകയിലയും കാലാവസ്ഥ വ്യതിയാനവും എന്നതാണ് വിഷയം. പരമാവധി 30 സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ചിത്രീകരിക്കുന്ന റീലുകള്‍ 2022 ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് മുന്‍പായി ലഭിക്കത്തക്കവിധം notobaccoday2022 @ gmail.com എന്ന വിലാസത്തില്‍ അയയ്ക്കണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധി ഇല്ല. മത്സരാര്‍ഥികളുടെ പേര്. വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ റീലുകളോടൊപ്പം ലഭ്യമാക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 15000,10000, 7500  രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ടു പേര്‍ക്ക് 2500 രൂപവീതവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. സമ്മാനാര്‍ഹമായ റീലുകളുടെ ഉടമസ്ഥാവകാശം ആരോഗ്യ കുടുംബ ക്ഷേമവകുപ്പിനായിരിക്കും. ഫോണ്‍ :  9447472562,  9447031057.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *