അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

അഡ്വാൻസ‍്ഡ് സർട്ടിഫിക്കറ്റ് ഇൻ ഹൗസ് കീപ്പിം​ഗിൽ സർക്കാർ സ്കോളർഷിപ്പോടുകൂടി പഠിക്കാൻ അവസരം

May 21, 2022 - 5:25 pm

വനിതകൾക്ക് അഡ്വാൻസ‍്ഡ് സർട്ടിഫിക്കറ്റ് ഇൻ ഹൗസ് കീപ്പിം​ഗിൽ സർക്കാർ സ്കോളർഷിപ്പോടുകൂടി പഠിക്കാൻ അവസരം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്‌ട്രക്ചർ ആന്റ് കൺസ്ട്രക്ഷനിലാണ് പരിശീലനം ലഭിക്കുക. സ്ത്രീശാക്തീകരണ യജ്ഞത്തിന്റെ ഭാ​ഗമായി താമസിച്ച് പഠിക്കാൻ ആവശ്യമായ 90 ശതമാനം ഫീസും സർക്കാർ വഹിക്കും. 

കുടുംബത്തിന്റെ മൊത്തവാർഷിക വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയുള്ളവർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, പട്ടികജാതി, പട്ടികവർ​​​ഗം, ഒ.ബി.സി വിഭാ​ഗത്തിൽപെടുന്നവർ, കോവി‍ഡ് മൂലം ജോലി നഷ്ടമായവർ, ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ദിവ്യാങ്കരുടെ അമ്മമാർ, വിധവ, ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നീ വിഭാ​ഗത്തിൽ പെടുന്നവർക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക.

മൂന്ന് മാസം ദൈർഘ്യമുള്ള പരിശീലനത്തിന്റെ യോ​ഗ്യത എട്ടാം ക്ലാസാണ്. ഹോസ്റ്റൽ സൗകര്യം ആവശ്യമുള്ളവർക്ക് 6,700 രൂപയും അല്ലാത്തവർക്ക് 6,040 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 8078980000 എന്ന നമ്പറിലോ admissions@iiic.ac.in എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *