മാലിന്യം റിംഗിലാക്കാന്‍ പടന്ന ഗ്രാമ പഞ്ചായത്ത്

മാലിന്യനിര്‍മാര്‍ജനത്തിനു റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്ത് പടന്ന ഗ്രാമപഞ്ചായത്ത്. പടന്ന ഗ്രാമ പഞ്ചായത്തും കാസര്‍കോട് ശുചിത്വ മിഷ്യന്റെ നടപ്പു വര്‍ഷത്തെ ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റിംഗ് കമ്പോസ്റ്റ് നല്‍കുന്നത്. പഞ്ചായത്തിലെ 300 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതിപ്രകാരം റിംഗ് കമ്പോസ്റ്റുകള്‍ നല്‍കുക. ഒരു കുടുംബത്തിനു രണ്ടു വീതം റിംഗ് കമ്പോസ്റ്റുകളാണ് നല്‍കുന്നത്. ഓരോ വാര്‍ഡില്‍ നിന്നും തെരത്തെടുക്കപ്പെട്ട 20 കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടം റിംഗ് കമ്പോസ്റ്റ് നല്‍കിയത്. 6,75,000 രൂപ ശുചിത്വ മിഷനും 75,000 ഗുണഭോക്ത വിഹിതവും കുടി ഉള്‍പ്പെടുത്തി ഏഴ് ലക്ഷത്തി അന്‍പതിനായിരം രൂപയാണ് മൊത്തം ചെലവ്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം ഉദിനൂരില്‍ എട്ടാം വാര്‍ഡില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബുഷറ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി മെമ്പര്‍മാരായ ടി.കെ.പി ഷാഹിദ, ടി.കെ.എം. മുഹമ്മദ് റഫീഖ്, വാര്‍ഡ് മെമ്പര്‍മാരായ പി  പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ടി. വിജയലിക്ഷ്മി ,വി.ഇ.ഒ പി.വി രാജേഷ്, വിഇഒ സഞ്ജയ് കുമാര്‍, റെയ്ഡ്കോ കോ.ഓഡിനേറ്റര്‍ ജിയോ ജിമ്മി, ഹരിത കര്‍മ്മസേന സെക്രട്ടറി കെ.രജനി എന്നിവര്‍ സംസാരിച്ചു

Share
അഭിപ്രായം എഴുതാം