ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിക്കാതെ വെള്ളാപ്പള്ളി നടേശന്. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചു പഠിച്ചശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം അറിയിച്ചതായും ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു.വിധിയില്‍ പ്രതികരണം തേടി മാധ്യമങ്ങള്‍ എത്തിയെങ്കിലും തലവേദനയെത്തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണെന്നാണ് ഓഫീസ് അറിയിച്ചത്.
ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ആലോചനയുളളതായും സൂചന.
കോടതി ഉത്തരവിനെത്തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന് നിയമ വിദഗ്ധരുമായി ആശയവിനിമയം നടത്തിയതായാണു വിവരം. വരുംദിവസങ്ങളിൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനും ആലോചനയുണ്ട്. 1996 നവംബര്‍ 17ന് ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന് എസ്എന്‍ഡിപി യോഗത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കാലം തുടര്‍ച്ചയായി സാരഥ്യം വഹിച്ചത്.


