മുളക്കുഴ : മുളക്കുഴയില്‍ കാട്ടുപന്നിശല്യം രൂക്ഷമായി തുടരുന്നു. ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ് ഈ പ്രദേശത്ത ബൈക്ക് യാത്രികനെ കാട്ടുപന്നികള്‍ ആക്രമിച്ചിരുന്നു. വന്‍ തോതില്‍ കൃഷികള്‍ നശിപ്പിക്കുകയും ചെയ്‌തിരുന്നു. കമ്പിയും നെറ്റും ഉപയോഗിച്ച് നിര്‍മിച്ചിരുന്ന വേലികള്‍ തകര്‍ത്താണ് പന്നികള്‍ കൃഷിയിടത്തില്‍ പ്രവേശിച്ചത്.
ആറാം വാര്‍ഡിലെ കൊടയ്ക്കാമരം ദയ കൃഷിക്കൂട്ടായമയുടെ കൃഷിയാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. മൂന്നാഴ്‌ച മുമ്പും ഇതേസ്ഥലത്ത് കാട്ടുപന്നികള്‍ കയറി കൃഷി നശിപ്പിച്ചിരുന്നു. ചിറക്കരോട്ട് സുധീറിന്റെ കൃഷിയും നശിപ്പിച്ചവയില്‍ പെടുന്നു. 2022 ഏപ്രില്‍ 14 വ്യാഴാഴ്‌ച രണ്ടാം വാര്‍ഡ് കല്ലുമഠത്തില്‍ സുരേഷിന് (42) കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് വകുപ്പധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്‌തിരുന്നു.
