ഇരിട്ടി: ഇന്ത്യ സന്ദർശിക്കാൻ എത്തിയ വാഷിംഗ്ടൺ സ്വദേശിനിക്കു നേരെയാണ് ലൈംഗികാതിക്രമം. കുടകിലെ ഹോംസ്റ്റേയിൽ വച്ചാണ് അതിക്രമം നടന്നത്. . ഹോംസ്റ്റേയിൽനിന്നു രക്ഷപ്പെട്ട യുവതി യുഎസ് അധികൃതരുമായി ബന്ധപ്പെട്ട് യുഎസിലെ ഇന്ത്യൻ എംബസി വഴിയാണ് പോലീസിൽ പരാതി നൽകിയത്.മൂന്നു ദിവസം മുമ്പാണ് സംഭവം.സഞ്ചാരിയായി കുടകിൽ എത്തിയ യുവതി ഹോംസ്റ്റേയിൽ താമസിക്കുന്നതിനിടയിലാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
മൂന്നു ദിവസം ഇവരെ ഹോംസ്റ്റേയിൽ തടഞ്ഞുവച്ചു. .
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ കുട്ടയിലെ ദേവി വില്ല ഹോം സ്റ്റേ ഉടമയെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. മൂന്നു ദിവസം ഇവരെ ഹോംസ്റ്റേയിൽ തടഞ്ഞുവച്ചെന്നും പുറംലോകവുമായി ബന്ധപ്പെടുന്നതിനോ ആശയ വിനിമയം നടത്തുന്നതിനോ അനുവദിച്ചില്ലെന്നും പറയുന്നു. ഉവിടെനിന്നു രക്ഷപ്പെട്ട് മൈസൂരുവിൽ എത്തിയാണ് യുവതി യുഎസ് അധികൃതരുമായി ബന്ധപ്പെടുന്നതും എംബസിയു മായി ബന്ധപ്പെട്ട് പരാതി നൽകുന്നതും.
കുറ്റക്കാർക്കെതിരേ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി
ഹോംസ്റ്റേയിലെ സഹായി ജാർഖണ്ഡ് സ്വദേശിയെ ഒന്നാം പ്രതിയാക്കിയും ഹോം സ്റ്റേ ഉടമയെ രണ്ടാം പ്രതിയുമാക്കിയാണ് കുടക് പോലീസ് കേസെടുത്തിരിക്കുന്നത്. ഇരയുടെ മൊഴി എടുത്ത ശേഷം ലൈംഗികാതിക്രമത്തിന് കൂടുതൽ വകുപ്പുകൾ ചേർത്ത് ഇപ്പോൾ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കുടക് എസ്പി അറിയിച്ചു. കുറ്റക്കാർക്കെതിരേ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പ്രസ്താവനയിൽ പറഞ്ഞു.
പരാതി ലഭിച്ചയുടൻ കുടക് പോലീസ് നടപടിയെടുത്തു
സംഭവം മൂടിവയ്ക്കാനുള്ള ശ്രമം ഹോംസ്റ്റേ ഉടമയുടെ ഭാഗത്തുനിന്ന് ഉണ്ടായതാണ് പരാതി ലഭിക്കാൻ വൈകിയത്. പരാതി ലഭിച്ചയുടൻ കുടക് പോലീസ് നടപടിയെടുക്കുകയും കുറ്റക്കാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഈ കേസ് തീർച്ചയായും സംസ്ഥാനത്തിനും സമൂഹത്തിനും ഒരു നല്ല സന്ദേശമല്ല നൽകുന്നത്.
സംഭവം ദൗർഭാഗ്യകരമാണ്.
സംഭവം ദൗർഭാഗ്യകരമാണ്. വിദേശ ടൂറിസ്റ്റുകൾ കർണാടകയിലേക്ക് അതിഥികളായി വരുമ്പോൾ സമൂഹത്തെക്കുറിച്ചും കർണാടകയെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും ഈ കേസ് വിദേശത്തുള്ളവർക്ക് എന്ത് സന്ദേശമാണു നൽകുന്നത്?. പെർമിറ്റ് ഇല്ലാതെ ഹോംസ്റ്റേകൾ നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
.
