റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: പരിസ്ഥിതി ദിനം: ജില്ലയിൽ ഒരുങ്ങുന്നത് രണ്ടര ലക്ഷം വൃക്ഷ തൈകൾ

April 6, 2022 - 3:52 pm

എറണാകുളം: ലോക പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിക്കാൻ വൃക്ഷത്തൈകൾ ഒരുക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ. തൊഴിലുറപ്പ് പദ്ധതി 2022-23 സാമ്പത്തിക വർഷം സോഷ്യൽ ഫോറസ്ട്രിയുമായി സംയോജിച്ച് നടപ്പിലാക്കുന്ന പദ്ധതി വഴി ജില്ലയിലാകെ 2,93,000  വൃക്ഷ തൈകൾ നട്ട് പരിപാലിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി നിലവിൽ 2,34,572 ഫലവൃക്ഷ തൈകളുടെ വിത്തുകൾ സോഷ്യൽ ഫോറസ്ട്രി വഴി ലഭ്യമാക്കി. 

വിത്തുകൾ മുളപ്പിച്ച് തൈകൾ ആക്കി പരിപാലിക്കുന്നതിനായി വിവിധ പഞ്ചായത്തുകളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നഴ്സറികൾ ആരംഭിച്ച് കഴിഞ്ഞു. പൊതുഭൂമി ലഭ്യമായിട്ടുള്ള 69 പഞ്ചായത്തുകളിലായി 92 നഴ്സറികളാണ് തയ്യാറായിരിക്കുന്നത്. നഴ്സറി നിർമ്മാണത്തിനായി ഇതുവരെ 41,63,000 രൂപ ചിലവഴിച്ചിട്ടുണ്ട്.പേര, നാരകം, മാതളം, നെല്ലി, കുടംപുളി, അമ്പഴം,സീതപ്പഴം, നീർമരുത്,ബദാം തുടങ്ങിയ 35 ഓളം ഇനം ഫലവൃക്ഷ തൈകൾ ആണ് നഴ്സറികളിൽ ഒരുങ്ങുന്നത്.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് , പൊതു ഇടങ്ങൾ, പാതയോരങ്ങൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽപ്പെടുന്ന വ്യക്തിഗത ഗുണഭോക്താക്കളുടെ സ്വകാര്യ ഭൂമികൾ,സ്ഥല ലഭ്യതയുള്ള സർക്കാർ സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടു പരിപാലിക്കാനാണ് ലക്ഷ്യമിടുന്നത്.ഹരിതകേരളം മിഷനുമായി ചേർന്നാണ് ഈ പച്ചത്തുരുത്ത്കളുടെ നിർമ്മാണം നടപ്പിലാക്കുന്നത്.

വിത്ത് മുളപ്പിച്ച് തൈകൾ പൊതുസ്ഥലങ്ങളിൽ നടന്നതിൽ  മാത്രമൊതുങ്ങാതെ വൃക്ഷത്തൈകളുടെ പരിപാലനവും ഏറ്റെടുക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ.പൊതു ഭൂമിയിൽ നടുന്ന വൃക്ഷത്തൈകളുടെ പരിപാലനം മൂന്നു മുതൽ അഞ്ചു വർഷം വരെ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കും. ജൂൺ അഞ്ചിനാണ് ലോക പരിസ്ഥിതി ദിനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *