
എറണാകുളം: പരിസ്ഥിതി ദിനം: ജില്ലയിൽ ഒരുങ്ങുന്നത് രണ്ടര ലക്ഷം വൃക്ഷ തൈകൾ
എറണാകുളം: ലോക പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിക്കാൻ വൃക്ഷത്തൈകൾ ഒരുക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ. തൊഴിലുറപ്പ് പദ്ധതി 2022-23 സാമ്പത്തിക വർഷം സോഷ്യൽ ഫോറസ്ട്രിയുമായി സംയോജിച്ച് നടപ്പിലാക്കുന്ന പദ്ധതി വഴി ജില്ലയിലാകെ 2,93,000 വൃക്ഷ തൈകൾ നട്ട് പരിപാലിക്കാനാണ് ലക്ഷ്യമിടുന്നത്. …