റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നി​​​ക്ഷേ​​​പ​​​ക​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ കേ​​​ര​​​ള​​​ത്തിന് കഴിയുന്നില്ലെന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ

February 12, 2026 - 6:26 am

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​ക്ഷേ​​​പ​​​ക​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ശ്ര​​​മി​​​ക്കു​​​മ്പോൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​തു സം​​​ഭ​​​വി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ. ​​​ കേ​​​ര​​​ള​​​ത്തി​​​ൽ 3500 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മു​​​ള്ള ഒ​​​രു വ്യ​​​വ​​​സാ​​​യ ഗ്രൂ​​​പ്പ് അ​​​വി​​​ടെ നി​​​ന്നു മ​​​റ്റൊ​​​രി​​​ട​​​ത്തേ​​​ക്കു മാ​​​റി. ക​​​മ്മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​ർ ഉ​​​ള്ളി​​​ട​​​ത്തോ​​​ളം കാ​​​ലം കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ക്ഷേ​​​പ​​​ത്തി​​​ന് യാ​​​തൊ​​​രു സാ​​​ധ്യ​​​ത​​​യു​​​മി​​​ല്ലെ​​​ന്നും കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ പറഞ്ഞു. .ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തെ നി​​​ർ​​​മ​​​ല രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച​​​ത്. പ്ര​​​തി​​​പ​​​ക്ഷം ഭ​​​രി​​​ക്കു​​​ന്ന മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്ന നി​​​ർ​​​മ​​​ല​​​യു​​​ടെ മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗം.

നാ​​​ളി​​​കേ​​​ര​​​ത്തി​​​നും ക​​​ശു​​​വ​​​ണ്ടി​​​ക്കും ച​​​ന്ദ​​​ന​​​മ​​​ര​​​ത്തി​​​നു​​​മു​​​ള്ള ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തെ​​​ക്കൂ​​​ടി ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​താ​​​ണ്

നാ​​​ളി​​​കേ​​​ര​​​ത്തി​​​നും ക​​​ശു​​​വ​​​ണ്ടി​​​ക്കും ച​​​ന്ദ​​​ന​​​മ​​​ര​​​ത്തി​​​നു​​​മു​​​ള്ള ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തെ​​​ക്കൂ​​​ടി ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​താ​​​ണ്. കേ​​​ര​​​ള​​​ത്തി​​​നു നാ​​​ളി​​​കേ​​​ര സ​​​മ്പ​​​ത്ത് വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി ബ​​​ജ​​​റ്റി​​​ൽ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ശു​​​വ​​​ണ്ടി​​​ക്കാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ 75 ശ​​​ത​​​മാ​​​നം ഗു​​​ണ​​​ഭോ​​​ക്താ​​​താ​​​വ് കേ​​​ര​​​ള​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും നി​​​ർ​​​മ​​​ല വ്യ​​​ക്ത​​​മാ​​​ക്കി. ച​​​ന്ദ​​​ന മ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ദ്യ​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യാ​​​ണെ​​​ന്നും അ​​​തു വ്യാ​​​പി​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി കേ​​​ര​​​ള​​​ത്തി​​​നും​​​കൂ​​​ടി​​​യു​​​ള്ള​​​താ​​​ണെ​​​ന്നും നി​​​ർ​​​മ​​​ല വ്യ​​​ക്ത​​​മാ​​​ക്കി.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ബ​​​ജ​​​റ്റ് വി​​​ഹി​​​തത്തിൽ മുൻ വർഷത്തേക്കാൾ 2.7 ല​​​ക്ഷം കോ​​​ടി​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​വ്

എ​​​ന്നാ​​​ൽ, കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റെ​​​ക്കാ​​​ല​​​ത്തെ ആ​​​വ​​​ശ്യ​​​മാ​​​യ എ​​​യിം​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ത്തി​​​ൽ നി​​​ർ​​​മ​​​ല മൗ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​താ​​​ണ് മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ ക​​​ണ്ട​​​ത്. സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ആ​​​കെ ബ​​​ജ​​​റ്റ് വി​​​ഹി​​​തം ഇ​​​ക്കു​​​റി 25.44 ല​​​ക്ഷം കോ​​​ടി ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ​​​നി​​​ന്ന് 2.7 ല​​​ക്ഷം കോ​​​ടി​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​വാ​​​ണി​​​തെ​​​ന്നും നി​​​ർ​​​മ​​​ല വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ത്തി​​​നെ​​​തി​​​രേ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കു​​​റ്റ​​​കൃ​​​ത്യം ന​​​ട​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ലാ​​​ണെന്നും ധനമന്ത്രി

രാ​​​ഷ്‌‌​​​ട്രീ​​​യ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു കേ​​​ര​​​ള​​​ത്തി​​​നെ​​​തി​​​രേ നി​​​ർ​​​മ​​​ല വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഒ​​​രു ല​​​ക്ഷം ജ​​​ന​​​സം​​​ഖ്യ എ​​​ടു​​​ത്താ​​​ൽ പ​​​ട്ടി​​​ക​​​ജാ​​​തി- പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ത്തി​​​നെ​​​തി​​​രേ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കു​​​റ്റ​​​കൃ​​​ത്യം ന​​​ട​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​നം ഭ​​​രി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ൽ 399 സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​യി. കേ​​​ര​​​ള​​​ത്തി​​​ൽ 125 രാ​​​ഷ്‌​​​ട്രീയ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​താ​​​യും നി​​​ർ​​​മ​​​ല ആ​​​രോ​​​പി​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *