റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സില്‍വര്‍ ലൈനിൽ ഇടപെടമെന്നാവശ്യപ്പെട്ട് സീതാറാം യെച്ചൂരിക്ക് വി ഡി സതീശന്റെ കത്ത്

April 5, 2022 - 5:35 pm

തിരുവനന്തപുരം: സില്‍വര്‍ ലൈനിൽ സി.പി.ഐ.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷ നേതാവ്. മുബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വെയെ എതിർക്കുന്നവർ കെ-റെയിൽ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെയെന്നും വി ഡി സതീശൻ ചോദിച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് അയച്ച കത്തിലാണ് പ്രതിപക്ഷ നേതാവ് ചോദ്യം ഉന്നയിച്ചത്.

അഴിമതി, കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇടത് പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിച്ച് തീവ്ര വലത്പക്ഷ നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി താങ്ങാനാകില്ല.

പദ്ധതി വഴി പാരിസ്ഥിതികമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *