റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യസഭയില്‍ ജെബി മേത്തര്‍ അടക്കം ആറ് പേര്‍ സത്യപ്രതിജ്ഞ ചെയ്തു

April 4, 2022 - 10:46 pm

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആറ് പേര്‍ സത്യപ്രതിജ്ഞ ചെയ്തു. അതില്‍ മൂന്ന് പേര്‍ മലയാളികളാണ്. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സിപിഎം പ്രതിനിധി എ എ റഹിം, സിപിഐ അംഗം പി സന്തോഷ് കുമാര്‍, കോണ്‍ഗ്രസ് പ്രതിനിധി ജെബി മേത്തര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മലയാളികള്‍. ഇതില്‍ പി സന്തോഷ് കുമാര്‍ മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുള്ളവര്‍ ഇംഗ്ലീഷിലും സത്യപ്രതിജ്ഞ ചെയ്തു. അസമില്‍നിന്നുള്ള പബിത്ര മാര്‍ഗരിറ്റ, റംഗ്വ നര്‍സാരി, നാഗാലാന്‍ഡില്‍നിന്നുള്ള എസ്. ഫാങ്നോണ്‍ കൊന്യാക് എന്നിവരാണ് പുതിയ അംഗങ്ങള്‍. ഫാങ്നോണ്‍ കൊന്യാക് നാഗാലാന്‍ഡില്‍നിന്ന് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭയിലെത്തുന്ന നാഗാലാന്‍ഡില്‍നിന്നുള്ള ആദ്യ വനിതയുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *