റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സില്‍വര്‍ലൈന്‍ പദ്ധതി സങ്കീര്‍ണമായ പദ്ധതിയെന്ന് റെയില്‍വേ മന്ത്രി

March 25, 2022 - 8:34 am

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതി സങ്കീര്‍ണമായ പദ്ധതിയെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. സില്‍വര്‍ലൈന് ഒട്ടേറെ സാങ്കേതികപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്. പദ്ധതി നടപ്പാക്കാന്‍ തിടുക്കം കാട്ടരുത്. കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്നും അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു. അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച വളരെ ആശാവഹമായിരുന്നു. അതീവ താല്‍പര്യത്തോടെയാണ് സര്‍ക്കാര്‍ പറഞ്ഞതെല്ലാം പ്രധാനമന്ത്രി കേട്ടതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *