സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കൂട്ടി. ന്യായവില 10 ശതമാനമാണ് കൂട്ടിയത്. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. അടിസ്ഥാന ഭൂ നികുതി പരിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമിയുടെ ന്യായവിലയുമായി ബന്ധപ്പെട്ട അപാകതകൾ പരിശോധിക്കും. ഇതിനായി ഉന്നതതല സമിതിയെ നിയമിക്കും. ഇതോടെ 200 കോടി യുടെ അധിക വരുമാനമാണുണ്ടാവുക. സംസ്ഥാനത്ത് ഇരുചക്ര മോട്ടോർ വാഹന നികുതി ഒരു ശതമാനം കൂട്ടി. ഇതിലൂടെ 10 കോടി അധിക വരുമാനമാണുണ്ടാവുക. മോട്ടോർ വാഹന നികുതി കുടിശിക അടച്ചു തീർക്കൽ തുടരും. കാരവൻ വാഹനങ്ങൾക്ക് നികുതി കുറച്ചു.

Share
അഭിപ്രായം എഴുതാം