റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിടങ്ങൂരിൽ ഗ്യാസ് ശ്മശാനം സജ്ജം ഉദ്ഘാടനം

March 5, 2022 - 2:30 pm

കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്തില്‍ വിശ്രാന്തി എന്ന പേരിൽ സജ്ജമാക്കിയ  ഗ്യാസ്  ശ്മശാനത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ മാര്‍ച്ച് അഞ്ചിന് വൈകിട്ട് മൂന്നിന് നിര്‍വഹിക്കും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനാകും. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി ജോണ്‍ മൂലക്കാട്ട്, അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ദീപലത, തോമസ് മാളിയേക്കല്‍, സനല്‍കുമാര്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.  

1000 ചതുരശ്ര അടിയില്‍ അത്യാധുനിക രീതിയിലുള്ള  പൊതു ശ്മശാനത്തിൻ്റെ  ഭാഗമായി നടത്തിപ്പുകാരനുള്ള വിശ്രമ മുറിയും  ഗ്യാസ് സൂക്ഷിക്കുന്നതിനുള്ള മുറിയും ശൗചാലയവും ക്രമീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്, കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ 57 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണം. ദഹിപ്പിക്കാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് ശ്മശാനത്തോടനുബന്ധിച്ച്  അഞ്ച് കല്ലറകളും നിര്‍മ്മിക്കും. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *