റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദിലീപിന്‌ ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്‌തുകൊടുത്തതായി മുന്‍ ഡിജിപി ശ്രീലേഖ

February 20, 2022 - 9:49 am

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്നപ്പോള്‍ ദിലീപിന്‌ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിട്ടുണ്ടെന്ന്‌ മുന്‍ ജയില്‍ മേധാവി ആര്‍.ശ്രീലേഖ. ദിലീപിന്‌ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതായി നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിവാദം മുന്‍ നിര്‍ത്തിയുളള അവതാരകന്റെ ചോദ്യത്തിനാണ്‌ ശ്രീലേഖയുടെ മറുപടി.

അവിടെ കണ്ട കരളലിയിക്കുകാഴ്‌ചയാണ്‌ സൗകര്യങ്ങള്‍ ചെയ്‌തു കൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നുമായിരുന്നു മുന്‍ ജയില്‍ഡിജിപിയുടെ മറുപടി. അപവാദം വന്നതിനുശേഷമാണ്‌ ആലുവാ സബ്‌ജയിലില്‍ പോകുന്നത്‌.വെറും തറയില്‍ മൂന്നുനാല്‌ ജയില്‍ വാസികള്‍ക്കൊപ്പം കിടന്നിരുന്ന, വിറയ്‌ക്കുന്ന ദിലീപിനെയാണ്‌ അവിടെ കണ്ടത്‌. അഴിയില്‍ പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും വീണുപോയി. സ്‌ക്രീനില്‍ കാണുന്ന ആളാണോയിതെന്ന്‌ സംശയിച്ചുപോയി അത്ര വികൃതമായിട്ടുളള രൂപാവസ്ഥ..

എനിക്ക് പെട്ടെന്ന മനസലിയും ഞാനയാളെ പിടിച്ചുകൊണ്ടുവന്ന്‌ സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി. ഒരു കരിക്ക്‌ കൊടുത്തു. രണ്ട്‌ പായയും ബ്ലാങ്കറ്റും നല്‍കാന്‍ പറഞ്ഞു. ചെവിയുടെ ബാലന്‍സ്‌ ശരിയാക്കാന്‍ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാന്‍ ഏര്‍പ്പാടാക്കി. സാധാരണ തടവുകാരനാണെങ്കിലും ഞാന്‍ അത്‌ ചെയ്യും. മൂന്നാം മുറയേറ്റ ഒരു കൊലപാതക കേസ്‌ പ്രതിയെ ഇതുപോലെ പരിഗണിച്ചിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *