റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എച്ച്ആർഡിഎസിനെതിരെ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ കേസെടുത്തു

February 20, 2022 - 9:09 am

അട്ടപ്പാടി: എൻജിഒ എച്ച്ആർഡിഎസിനെതിരെ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ കേസെടുത്തു. സ്വപ്ന സുരേഷിനു ജോലി നൽകിയ സ്ഥാപനമാണ് എച്ച്ആർഡിഎസ്. അട്ടപ്പാടിയിൽ ആദിവാസികൾക്കു നൽകിയ വീടുകൾ വാസയോഗ്യമല്ലെന്ന പരാതിയിലാണു കേസ്. ആദിവാസിഭൂമി പാട്ടത്തിനെടുത്തു നിർമാണം നടത്താനുള്ള നീക്കവും പരിശോധിക്കും. കലക്ടറും ജില്ലാ പൊലീസ് മേധാവിയും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.

അതേസമയം, സ്വപ്ന സുരേഷിന്റെ നിയമനത്തിൽ എച്ച്ആർഡിഎസിൽ ഭിന്നത. നിയമനം റദ്ദാക്കിയെന് നഎച്ച്ആർഡിഎസ് മുൻ പ്രസിഡന്‍റും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാർ അറിയിച്ചു. റദ്ദാക്കിയിട്ടില്ലെന്ന് പ്രൊജക്റ്റ് ഡയറക്ടർ ബിജു കൃഷ്ണനും ചീഫ് കോ‍ർഡിനേറ്റർ ജോയി മാത്യുവും പറഞ്ഞു. ആറ് മാസം മുൻപു സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു സംഘടനയിൽ നിന്ന് പുറത്താക്കിയ എസ്. കൃഷ്ണകുമാറിന് സ്വപ്നയുടെ നിയമനത്തിൽ അഭിപ്രായം പറയാൻ അവകാശമില്ലെന്നും എച്ച്ആർഡിഎസ് നേതൃത്വം വ്യക്തമാക്കി

കഴിഞ്ഞദിവസമാണ് ആദിവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഡൽഹി ആസ്ഥാനമായ എച്ച്ആർഡിഎസിന്റെ കോർപറേർനർന സോഷ്യൽ റെസ്പോൺസിബിലിറ്റി ഡയറക്ടറായി സ്വപ്ന ജോലിയിൽ പ്രവേശിച്ചത്. എന്നാൽ സ്വപ്നയ്ക്കു നിയമവിരുദ്ധമായാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ ജോലി നൽകിയതെന്നും നിയമനം അസാധുവാണെന്നുമുള്ള എസ്. കൃഷ്ണകുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്. കൃഷ്ണകുമാറിനെ തള്ളിയ നേതൃത്വം സ്വപ്ന ജോലിയിൽ തുടരുമെന്നും വ്യക്തമാക്കി.

കൃഷ്ണകുമാറിന്‍റേത് വൃദ്ധമനസിന്റെ ജല്പനമെന്നും ഒന്നര കോടിയുടെ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് അദ്ദേഹത്തെ ആറുമാസം മുൻപ് സംഘടന പുറത്താക്കിയെന്നും പ്രൊജക്റ്റ് ഡയറക്ടർ ബിജു കൃഷ്ണൻ പറഞ്ഞു. എച്ച്ആർഡിഎസിലെ തന്റെ നിയമനം റദ്ദാക്കിയതായി അറിയില്ലെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *